മൂവാറ്റുപുഴ: അശാസ്ത്രീയമായി നിർമ്മിച്ച ശൗചാലയം യാത്രക്കാർക്ക് ഉപകാരപ്പെടാതെയാകുന്നു. മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ പുരുഷന്മാരുടെ മൂത്രപ്പുരയാണ് മറയില്ലാതെ നിർമ്മിച്ചിരിക്കുന്നത്. ഇതോടെ യാത്രക്കാർ മൂത്രപ്പുരയിൽ കയറാൻ മടിക്കുകയാണ്. അധികൃതരോട് പരാതി പറഞ്ഞിട്ടും നടപടിയില്ലെന്നും ആക്ഷേപമുണ്ട്.

രണ്ടു വർഷം മുൻപാണ് ഡിപ്പോയിലെ ശൗചാലയം നവീകരിച്ചത്. മറ പണിയാതെയാണ് നവീകരണം പൂർത്തിയാക്കിയതോടെ യാത്രക്കാർ ദുരിതത്തിലാക്കി. ശൗചാലയത്തിന് മറയില്ലാത്തത് ദീർഘദൂര ബസുകളിലെ യാത്രക്കാരെയാണ് ഏറെ ബുദ്ധിമുട്ടിലാക്കുന്നത്. ടോയ്ലറ്റ് ഉപയോഗിക്കാൻ യാത്രക്കാർ വിമുഖത കാട്ടുകയാണ്. പ്രാഥമിക കർമ്മങ്ങൾ നിർവഹിക്കാൻ സമീപത്തെ ഹോട്ടലുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ബസ് സ്റ്റാൻഡിൽ എത്തുന്നവർ.