കുമ്പളം: ഗ്രന്ഥശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ ഏഴ് മുതൽ 10-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഗണിത പഠനക്ലാസിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്തംഗം സി.എസ്.സഞ്ജയ് കുമാർ നിർവ്വഹിച്ചു. ഗ്രന്ഥശാല കമ്മിറ്റി അംഗം വിജയൻ മാവുങ്കൽ, ബാലവേദി വൈസ് പ്രസിഡന്റ് ഗോഡ്‌വിൻ, ജോ:സെക്രട്ടറി ശ്രീനന്ദന സജീവ് എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി കെ.എസ്.ഗിരിജാ വല്ലഭൻ പഠന ക്ലാസ് നയിച്ചു.