p

കൊച്ചി: തിരുവനന്തപുരത്ത് മത വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ ജാമ്യ വ്യവസ്ഥ ലംഘിച്ചതായി

ആരോപിച്ച് മജിസ്ട്രേട്ട് കോടതി തന്റെ ജാമ്യം റദ്ദാക്കിയതിനെതിരെ പി.സി. ജോർജ് ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിച്ചു.

കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ച സാഹചര്യത്തിലാണ് തിരുവനന്തപുരം ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവിനെതിരായ ഹർജി പിൻവലിച്ചത്. ഇന്നലെ രാവിലെ ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ ബെഞ്ചിൽ പി.സി. ജോർജിന്റെ അഭിഭാഷകൻ ഈ ആവശ്യം ഉന്നയിച്ചത് അനുവദിച്ചു.