പൂക്കാട്ടുപടി: ആശാൻപടി തെറ്റമോളം പഞ്ചായത്ത് റോഡ് ഭാഗത്ത് ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകർ വീടുകയറി ആക്രമണം നടത്തിയതിൽ സി.പി.എം പൂക്കാട്ടുപടി ബ്രാഞ്ച് പ്രതിഷേധിച്ചു. പ്രതിഷേധസംഗമം കോലഞ്ചേരി ഏരിയ കമ്മിറ്റി അംഗം കെ.കെ. ഏലിയാസ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി കെ.എം. മഹേഷ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം.കെ. അനിൽകുമാർ, പി.കെ. ജിനീഷ്, പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗം കെ. രവിക്കുട്ടൻ, പി.ജി. സജീവ് എന്നിവർ സംസാരിച്ചു.