p

കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ച് ഇന്നു പരിഗണിക്കും. ജസ്‌റ്റിസ് പി. ഗോപിനാഥ് ഇന്നലെ ഹർജി ഇന്നു മറ്റൊരു ബെഞ്ച് പരിഗണിക്കുമെന്ന് വ്യക്തമാക്കി മാറ്റുകയായിരുന്നു. ഹൈക്കോടതി ജഡ്‌ജിമാരുടെ പരിഗണനാ വിഷയത്തിൽ ഇന്നു മുതൽ മാറ്റം വരുന്നതിനാൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമക്കേസുകളിലെ ജാമ്യാപേക്ഷകൾ ജസ്‌റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചിലാണ് വരിക. വിജയ് ബാബു ദുബായിൽ നിന്ന് ബുധനാഴ്ച മടങ്ങിയെത്തുമെന്ന് അഭിഭാഷകൻ പിന്നീട് കോടതിക്കു പുറത്ത് വ്യക്തമാക്കി.

വി​ജ​യ് ​ബാ​ബു​ ​ഇ​ന്ന​ലെ​ ​വ​ന്നി​ല്ല,
നാ​ളെ​ ​എ​ത്താ​മെ​ന്ന് ​വാ​ക്ക്

കൊ​ച്ചി​:​ ​ഇ​ന്ന​ലെ​ ​കൊ​ച്ചി​യി​ൽ​ ​തി​രി​ച്ചെ​ത്തു​മെ​ന്ന് ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ന​ൽ​കി​യ​ ​വാ​ക്കു​ ​തെ​റ്റി​ച്ച​ ​ന​ട​നും​ ​നി​ർ​മ്മാ​താ​വു​മാ​യ​ ​വി​ജ​യ് ​ബാ​ബു​ ​നാ​ളെ​ ​എ​ത്തു​മെ​ന്ന് ​കോ​ട​തി​യെ​ ​അ​റി​യി​ച്ചു.​ ​ന​ടി​യെ​ ​പീ​ഡി​പ്പി​ച്ചെ​ന്ന​ ​കേ​സി​ൽ​ ​പ്ര​തി​യാ​യി​ ​ദു​ബാ​യി​ലേ​ക്കു​ ​മു​ങ്ങി​യ​ ​വി​ജ​യ് ​ബാ​ബു​വി​നെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​നു​ള്ള​ ​ത​യ്യാ​റെ​ടു​പ്പ് ​ന​ട​ത്തി​ ​കാ​ത്തി​രി​ക്കു​ക​യാ​ണ് ​പൊ​ലീ​സ്.​ ​മ​റ്റ് ​വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​ ​ഇ​റ​ങ്ങാ​നു​ള്ള​ ​സാ​ദ്ധ്യ​ത​യും​ ​പൊ​ലീ​സ് ​ത​ള്ളി​ക്ക​ള​ഞ്ഞി​ട്ടി​ല്ല.
തി​രി​ച്ചെ​ത്തി​യാ​ൽ​ ​മു​ൻ​കൂ​ർ​ ​ജാ​മ്യം​ ​പ​രി​ഗ​ണി​ക്കാ​മെ​ന്ന് ​ഹൈ​ക്കോ​ട​തി​ ​പ​റ​ഞ്ഞി​രു​ന്നു.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ 9​ന് ​കൊ​ച്ചി​യി​ലെ​ത്തു​ന്ന​ ​എ​മി​റേ​റ്റ്‌​സ് ​വി​മാ​ന​ത്തി​ന്റെ​ ​ടി​ക്ക​റ്റ് ​വി​ജ​യ് ​ബാ​ബു​വി​ന്റെ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​ഹാ​ജ​രാ​ക്കി​യി​രു​ന്നു.​ ​മു​ൻ​കൂ​ർ​ ​ജാ​മ്യം​ ​ല​ഭി​ക്കാ​നു​ള്ള​ ​അ​ട​വാ​യി​രു​ന്നു​ ​ഇ​തെ​ന്നാ​ണ് ​പൊ​ലീ​സ് ​സം​ശ​യി​ക്കു​ന്ന​ത്.