വൈപ്പിൻ: കുഴുപ്പിള്ളി മർച്ചന്റ്‌സ് അസോസിയേഷൻ വാർഷികം വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.പി.ബോസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ബാലചന്ദ്രൻ, ട്രഷറർ എം.ജെ.കുഞ്ഞച്ചൻ,മേഖല പ്രസിഡന്റ് കെ.ഗോപാലൻ, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.എ.ജെ.റിയാസ്, പോൾ.ജെ.മാമ്പിള്ളി, ഡിലൈറ്റ്‌പോൾ, ടി.ടി.ഗിരീഷ്, സി.ജെ.സിജു എന്നിവർ പ്രസംഗിച്ചു.