മൂവാറ്റുപുഴ: ജനകീയ സമരങ്ങൾക്കൊടുവിൽ മുക്കാൽ കോടി രൂപ ചെലവിൽ നഗരസഭ ടൈൽവിരിച്ച റോട്ടറി റോഡ് വീണ്ടും പൊളിഞ്ഞു. റോഡിൽ പാകിയ ഇന്റർലോക്ക് ഇളകിയത് യാത്രദുരിതം സൃഷ്ടിക്കുകയാണ്. ജനകീയ
പ്രതിഷേധം ശക്തമായതിനെ തുടർന്ന് രണ്ട് വർഷം മുമ്പാണ് റോഡ് നവീകരിച്ചത്. വൺവെ ജംഗ്ഷനിൽ തുടങ്ങി എവറസ്റ്റ് കവലയിൽ അവസാനിക്കുന്ന ഒരു കിലോമീറ്റർ മീറ്റർ ദൂരം വരുന്ന റോഡിന്റ മാർക്കറ്റ് ബസ് സ്റ്റാന്റിനു സമീപം വരെയുള്ള 700 മീറ്ററിലാണ് നിലവിൽ റോഡിന്റെ പല ഭാഗത്തും കട്ടകൾ ഇളകി കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ചിലയിടങ്ങളിൽ ടൈൽൽ ഇടിഞ്ഞു താഴ്ന്നിട്ടുമുണ്ട്. 2020 മാർച്ചിലാണ് റോഡിന്റെ ഉദ്ഘാടനം നടത്തിയത്. നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ അന്നു തന്നെ പരാതികൾ ഉയർന്നിരുന്നുവെങ്കിലും ബന്ധപ്പെട്ടവർ അത് അവഗണിച്ചിരുന്നു. ഭാര വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ യാതൊരു ആസൂത്രണവും ഇല്ലാതെ വെറുതെകട്ട വിരിക്കുകയായിരുന്നു. നിർമാണം നടന്ന് ദിവസങ്ങൾ പിന്നിടും മുൻപ് പല ഭാഗങ്ങളിലും റോഡ് ഇടിഞ്ഞു താഴ്ന്നിരുന്നു. ഇതേ തുടർന്ന് ചില ഭാഗങ്ങളിൽ മണ്ണിട്ടുയർത്തി കട്ട വിരിച്ചങ്കിലും റോഡ് ഇടിയുന്നത് തുടർന്നു. ഇതിന്റ പല ഭാഗങ്ങളിലായി തകർച്ച ആരംഭിച്ചിരിക്കുന്നത് നഗരത്തിലെ പ്രധാന ബൈപാസ് റോഡുകളിലൊന്നായ റോട്ടറി റോഡിലൂടെ സ്വകാര്യ ബസുകൾ അടക്കം നൂറുകണക്കിന് വാഹനങ്ങളാണ് സഞ്ചരിക്കുന്നത്. റോഡ് കൂടുതൽ തകർന്ന് സ്ഥിതി രൂക്ഷമാകുന്നതിനു മുമ്പെ അറ്റകുറ്റ പണികൾ നടത്തണ് നാട്ടുകാരുടെ ആവശ്യം .