ആലുവ: ആലുവ സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹന ഡ്രൈവർമാർക്കും ഡോർ അറ്റൻഡർമാർക്കുമായി മോട്ടോർ വാഹന വകുപ്പ് റോഡ് സുരക്ഷ ബോധവത്ക്കരണ ക്ളാസ് സംഘടിപ്പിച്ചു.
ജോയിന്റ് ആർ.ടി.ഒ സലിം വിജയകുമാർ ഉദ്ഘാടനം ചെയ്തു. മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർ കെ.ജെ. ബിജു അദ്ധ്യക്ഷത വഹിച്ചു. അസി. മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർ കെ.കെ. സന്തോഷ് കുമാർ ക്ളാസെടുത്തു. മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർ കെ.എസ്. സമീഷ്, അസി.മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർമാരായ കെ.എം. രാജേഷ്, ജസ്റ്റിൻ ഡേവിസ്, എം.എസ്. ബിജു എന്നിവർ സംബന്ധിച്ചു.
210 ഡ്രൈവർമാരും 80 ഡോർ അറ്റൻഡർമാരും പങ്കെടുത്തു. പരിശോധന പൂർത്തിയായ 220 വാഹനങ്ങൾക്ക് സുരക്ഷാ സ്റ്റിക്കർ വിതരണം ചെയ്തു. സുരക്ഷാ സ്റ്റിക്കർ പതിക്കാതെ വിദ്യാർത്ഥികളെ കൊണ്ടുപോകുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ജോയിന്റ് ആർ.ടി.ഒ അറിയിച്ചു.