മരട്: സുമനസ്സുകളുടെ സഹായത്താൽ പറപ്പിള്ളി ഫിലോമിനയ്ക്ക് കയറിക്കിടക്കാൻ ഒരു വീട് എന്ന സ്വപ്നം യാഥാർത്ഥ്യമായി. രണ്ട് സെന്റ് സ്ഥലത്ത് വളരെ ശോചനീയമായ അവസ്ഥയിൽ താമസയോഗ്യമല്ലാത്ത ഒരു വീടാണ് ഉണ്ടായിരുന്നത്. ചമ്പക്കരപള്ളി വിൻസെന്റ് പോൾ സംഘടനയും തോമസ്‌പുരം ഇടവക യൂണിറ്റ് അംഗങ്ങളും ചേർന്നാണ് വീട് പണിതുനൽകിയത്. അവിവാഹിതയായ ഫിലോമിന തനിച്ചാണ് താമസിക്കുന്നത്. പുതുതായി പണികഴിപ്പിച്ച വീടിന്റെ താക്കോൽ തോമസ്‌പുരം പള്ളി വികാരി ആന്റണി വെള്ളയിൽ ഫിലോമിനയ്ക്ക് കൈമാറി. മരട് നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഡി.രാജേഷ്, കൗൺസിലർ ഷീജ സാൻകുമാർ, ടി.കെ.വർഗ്ഗീസ്, കെ.പി.അലക്സാണ്ടർ, ഫിലോമിന ജോയി, സീന ബിജു, ടോണി വേണാട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.