s

കാലടി: കൊവിഡ് കാലത്ത് ഏറ്റവും കൂടുതൽ പുസ്‌തകങ്ങൾ രചിച്ചതിനും പ്രസിദ്ധീകരിച്ചതിനും പ്രൊഫ.പി.വി.പീതാംബരനെ എഴുത്തുകാരുടെ അഖിലേന്ത്യാ സംഘടനയായ ഇന്ത്യൻ സൊസൈറ്റി ഓഫ് ഓതേഴ്സിന്റെ (ഇൻസ) കേരള ഘടകം ആദരിച്ചു. ഇൻസ പ്രസിഡന്റ്‌ ജസ്റ്റീസ്.പി.എസ്.ഗോപിനാഥൻ, രക്ഷാധികാരി ജസ്റ്റീസ് കെ.സുകുമാരൻ എന്നിവർ ചേർന്നു പൊന്നാട അണിയിച്ചു. കലാസംഘാടനം എന്ന കല, നവോത്ഥാന ഗംഗ,ദി മേക്കിംഗ് ഒഫ് ആൻ ആർടിസ്റ്റ്, സാമൂഹിക നീതിയും നിശബ്ദ പോരാട്ടങ്ങളും, നെല്ലിക്കുഴി തീർത്ഥാടനം-ചരിത്രവും ആട്ടപ്രകാരവും എന്നീ പുസ്തകങ്ങളാണ് പ്രൊഫ.പീതാംബരൻ രചിച്ചത്. ചടങ്ങിൽ പ്രൊഫ.പി. ജെ.ജോസഫ് രചിച്ച ലണ്ടൻ കൊട്ടാരത്തിലെ രഹസ്യങ്ങൾ എന്ന പുസ്‌തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ചാന്ദിനി ജയരാജ്‌ പ്രകാശനം ചെയ്തു.ഹൈക്കോടതി ജഡ്ജി അനുശിവരാമൻ മുഖ്യതിഥിയായിരുന്നു.