
കാലടി: മുപ്പത്തിയൊന്ന് വർഷത്തെ അദ്ധ്യാപക ജീവിതത്തിന് ശേഷം ആർ.ഗോപി, നീലീശ്വരം എസ്.എൻ.ഡി.പി.ഹയർ സെക്കൻഡറി സ്കൂളി നിന്നും വിരമിച്ചു. സ്കൗട്ട് മാസ്റ്ററും ഹെഡ്മാസ്റ്ററും പിന്നീട് ഹയർ സെക്കൻഡറി പ്രിൻസിപ്പലുമായി. ഗുരു ശ്രേഷ്ഠാ പുരസ്കാരം,ഹിമാലയ വുഡ്ബാഡ്ജ് അവാർഡ്, പ്രൈം മിനിസ്റ്റേഴ്സ് ഫീൽഡ്, ലക്ഷ്മി മജുംദാർ അവാർഡ്, കേരളത്തിലെ ഏറ്റവും മികച്ച സ്കൗട്ട് മാസ്റ്റർക്കുള്ള അവാർഡ. ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് ,ശുചിത്വത്തിന് സംസ്ഥാന സർക്കാരിന്റെ സാനിറ്റേഷൻ അവാർഡ്, ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് റീജിണൽ കാൻസർ അസോസിയേഷന്റെ എക്സലൻസ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.