ആലുവ: സി.പി.എം ആലുവ ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും എം.ജെ. ജോണി അനുസ്മരണവും ഇന്ന് രാവിലെ 10ന് നടക്കും. മുനിസിപ്പൽ ഓഫീസിന് എതിർവശത്തെ കെട്ടിടത്തിലാണ് ലോക്കൽ കമ്മിറ്റി ഓഫീസ് തുറക്കുന്നത്. ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്യും. ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ, ലോക്കൽ സെക്രട്ടറി പോൾ വർഗീസ് എന്നിവർ പ്രസംഗിക്കും.