ചോറ്റാനിക്കര: ഡി.വൈ.എഫ്.ഐ കണയന്നൂർ ആശുപത്രിപ്പടി യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ചോറ്റാനിക്കര സി.പി.എം ലോക്കൽ സെക്രട്ടറി ജി.ജയരാജ് വിതരണോദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ആൽബിൻ സാബു അദ്ധ്യക്ഷത വഹിച്ചു. കെ.ഹരികൃഷ്ണൻ, രണദേവ്, എം.ഡി കുഞ്ചെറിയ, ലേഖ പ്രകാശൻ, അക്ഷയ് ദേവൻ, സാഗർ സത്യൻ, പി.എസ് രമേശ്, ഐ. ജി അലക്‌സ് എന്നിവർ സംസാരിച്ചു.