
കോതമംഗലം: മാർ അത്തനേഷ്യസ് കോളേജ് മുൻ പ്രിൻസിപ്പലും ചരിത്രാദ്ധ്യാപകനും കിറ്റെക്‌സ് ഗാർമെന്റ്‌സ് ഡയറക്ടറുമായ ഇരുമലപ്പടി ഇരുമല പ്രൊഫ. ഇ.എം. പൗലോസ് (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് നാഗഞ്ചേരി സെന്റ് ജോർജ് ഹെബ്രോൺ പള്ളി സെമിത്തേരിയിൽ. ഭാര്യ: നിമ്മി പോൾ. മക്കൾ: എക്യുമെനി പോൾ (എം.എ. കോളേജ്), പ്രസീദ പോൾ (കാനഡ). മരുമകൻ: എൽദോസ് ജോൺ (കാനഡ).
എം.എ. കോളേജ്, ആലുവ യു.സി. കോളേജ് എന്നിവിടങ്ങളിൽ ഗവേണിംഗ് ബോർഡ് അംഗമായിരുന്നു. വൈ.എം.സി.എ. റീജിയണൽ ചെയർമാൻ, വൈസ്‌മെൻ ഇന്റർനാഷണൽ മിഡ്‌വെസ്റ്റ് ഇന്ത്യ റീജിയണൽ ഡയറക്ടർ, മലങ്കര ഓർത്തഡോക്‌സ് ചർച്ച് മാനേജിംഗ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1971ൽ പോൾ ആറാമൻ മാർപാപ്പയിൽ നിന്ന് പേപ്പൽ മെഡൽ ഏറ്റുവാങ്ങി.
ബിഹാർ വരൾച്ചക്കാലത്ത് ദുരിതാശ്വാസ നിധി സ്വരൂപിക്കാൻ നടത്തിയ ശ്രമങ്ങൾക്ക് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ പ്രശംസ നേടി. എം.ജി. സർവകലാശാല ബോർഡ് ഒഫ് സ്റ്റഡീസ് അംഗമായിരുന്നു. ഹിസ്റ്ററി ഒഫ് ഇന്ത്യൻ വിസ്ഡം, ദ് ഇൻഫ്‌ളുവൻസ് ഒഫ് ദ് സെർമൺ ഓൺ ദ് മൗണ്ട് ഓൺ മഹാത്മാഗാന്ധി എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. അന്ന കിറ്റെക്‌സ് ഗ്രൂപ്പ് സ്ഥാപകൻ പരേതനായ എം.സി. ജേക്കബ് സഹോദരീ ഭർത്താവാണ്.