ആലുവ: മുപ്പത്തടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ എസ്.പി.സി ത്രിദിന സമ്മർ ക്യാമ്പ് സമാപിച്ചു. വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു. കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ട്രീസ മോളി, വാർഡ് അംഗം കെ.എൻ. രാജീവ്, സ്‌കൂൾ ഹെഡ്മാസ്റ്റർ ശ്യാമവർണ്ണൻ, ബിനാനിപുരം സി.ഐ വി.ആർ. സുനിൽ, എഴുത്തുകാരൻ ശ്രീമൻ നാരായണൻ, യോഗാചാര്യൻ ആന്റണി, അജിതകുമാരി, അജയകുമാർ, എ.എൻ.ഒ ജോർജ് തോമസ്, ഡബ്‌ളിയു.ഡി. ഷീജ, എൻ.വി. ബേബി, റോസ് വിൽമ എന്നിവർ സംസാരിച്ചു.