നെടുമ്പാശേരി: വടക്കേ അടുവാശേരി കുറ്റിപ്പുഴ കൃഷ്ണപിള്ള സ്മാരക ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ സുഗതകുമാരി ടീച്ചറിന്റെ കാവുതീണ്ടല്ലേ എന്ന പുസ്തകത്തിന്റെ ആസ്വാദനം സംഘടിപ്പിച്ചു. അദ്ധ്യാപിക ശ്രീപ്രീയ പ്രസന്നകുമാർ വായനാ അനുഭവം പങ്കുവച്ചു. വായനശാല നിർവ്വാഹക സമിതി അംഗം രജി മുരുകൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.വി. പ്രദീപ്, ജോബി വർഗീസ്, വിജയകുമാർ, പി.വി. മുരുകദാസ് എന്നിവർ സംസാരിച്ചു.