പറവൂർ: പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് സാന്ത്വനം പദ്ധതി പ്രകാരം,​ വിധവകളായ ബാങ്ക് അംഗങ്ങളുടെ മക്കൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഒന്നാം മുതൽ പത്ത് വരെയുള്ള ക്ളാസിലെ കുട്ടികൾക്കാണ് പഠനോപകരണങ്ങൾ നൽകിയത്. വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് നിർവഹിച്ചു. ഭരണസമിതി അംഗം എ.എൻ. സൈനൻ അദ്ധ്യക്ഷത വഹിച്ചു. രാജു ജോസ്, എം.വി. ഷാലീധരൻ, സെക്രട്ടറി കെ.എസ്. ജയ്സി, ഭരണസമിതി അംഗങ്ങൾ, സഹകാരികൾ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.