നെടുമ്പാശേരി: സി.ഐ.എസ്.എഫ് എക്സ് സർവീസ് വെൽഫെയർ അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റി രൂപീകരിച്ചു. റിട്ട. ഡി.ജി.പി ജി.എസ്. നായർ അദ്ധ്യക്ഷത വഹിച്ചു. വി.പി. പവിത്രൻ സംസാരിച്ചു. ജൂൺ അഞ്ചിന് ജനറൽ ബോഡി യോഗം ചേരാനും തീരുമാനിച്ചു. ഭാരവാഹികളായി ടി.എസ്. ഗഗറിൻ (പ്രസിഡന്റ്), രാധാകൃഷ്ണൻ (വൈസ് പ്രസിഡന്റ്), പി. ബാബു (സെക്രട്ടറി), ഡഗ്ളസ് ആന്റണി (ജോയിന്റ് സെക്രട്ടറി), സി.കെ. ഷാജി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.