കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രീ പോൾ സർവേകൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ കർശന നിരോധനം ഏർപ്പെടുത്തിയിട്ടും വാട്‌സാപ്പ് ഉൾപ്പെടയുള്ള മാർഗങ്ങളിലൂടെ സർവേ നടത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് പറഞ്ഞു. ഇത്തരത്തിൽ പ്രവർത്തിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസിന് ഇതു സംബന്ധിച്ച വിവരം കൈമാറിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.