നെടുമ്പാശേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേയ്ക്കാട് യൂണിറ്റിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന രജതജൂബിലി ആഘോഷം ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ബി.സജി അദ്ധ്യക്ഷത വഹിച്ചു. സ്ഥാപക അംഗങ്ങളെയും ഭാരവാഹികളെയും ജില്ലാ വർക്കിംഗ് പ്രസിഡന്റ് ടി.ബി.നാസർ ആദരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സി.പി. തരിയൻ, സനോജ് സ്റ്റീഫൻ, ഷാജു സെബാസ്റ്റ്യൻ, ടി.എം. ഡേവിസ്, ഷാബു വർഗീസ്, വി.പി. ചന്ദ്രൻ, ഷൈബി ബെന്നി, മേഴ്‌സി ഏല്യാസ്, പി.വി. സുലോചന എന്നിവർ സംസാരിച്ചു.

ആരോഗ്യ ക്യാമ്പുകൾ, സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ, ഇൻഷുറൻസ് സ്കീമുകൾ തുടങ്ങി നിരവധി പദ്ധതികൾ രജത ജൂബിലി വർഷത്തിൽ സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്. ഭാരവാഹികളായി കെ.ബി. സജി (പ്രസിഡന്റ്), വി.പി. ചന്ദ്രൻ (വൈസ് പ്രസിഡന്റ്), ടി.എം. ഡേവിസ് (ജനറൽ സെക്രട്ടറി), എ.വി. ഏല്യാസ് (ജോയിന്റ് സെക്രട്ടറി), ഷാബു വർഗീസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.