ആലുവ: പുരോഗമന കലാ സാഹിത്യ സംഘം അശോകപുരം മാക് യൂണിറ്റ് കൺവെൻഷൻ ഡോ. സുമി ജോയി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.എം.കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. എസ്.എ.എം കമാൽ, കെ. മാധവൻകുട്ടി നായർ, സി.എം. നജീബ്, കെ.എ. ഷാജിമോൻ, വി.വി. വേലായുധൻ എന്നിവർ സംസാരിച്ചു. കലാ,​ സാഹിത്യ പ്രവർത്തകരായ രാജേഷ് നായർ, രമേഷ് മോഹനൻ, പി.ടി. രജീഷ് കുമാർ എന്നിവരെ ആദരിച്ചു. ഭാരവാഹികളായി പി.എം.കൃഷ്ണൻകുട്ടി (പ്രസിഡന്റ്), കെ. മാധവൻകുട്ടി നായർ (സെക്രട്ടറി), എം.സി.സജീവ്‌ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.