ആലുവ: കുട്ടമശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.ടി ഹിന്ദി, മലയാളം, ഓഫിസ് അസിസ്റ്റന്റ് എന്നീ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ യോഗ്യരായവരെ ആവശ്യമുണ്ട്. മുഖാമുഖം ജൂൺ രണ്ടിന് രാവിലെ 10.30 ന്. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണം. യു.പി.എസ്.ടി, ഹിന്ദി അദ്ധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം മൂന്നിന് രാവിലെ 10.30നും നടക്കും. ഫോൺ: 94963 36027.