ആലുവ: ദേശീയപാതയിൽ ലോറിയിടിച്ച് ട്രാഫിക് ഐലൻഡ് മറിഞ്ഞു. പറവൂർ കവലയിലെ ട്രാഫിക് ഐലൻഡിലെ പൊലീസ് കാബിനാണ് ഞായറാഴ്ച്ച രാത്രി ട്രെയിലർ ലോറി ഇടിച്ച് മറിച്ചത്. ഈ സമയം കാബിനിൽ പൊലീസ് ഉണ്ടായിരുന്നില്ല. ഇന്നലെ രാവിലെ പൊലീസ് ഉദ്യോഗസ്ഥർ ക്രെയിൻ ഉപയോഗിച്ച് കാബിൻ ഉയർത്തിവച്ചു. ഇടിയെ തുടർന്ന് സിഗ്‌നൽ സംവിധാനങ്ങൾ തകരാറിലായി.