കൊച്ചി: കേരള സാഹിത്യവേദിയുടെ 2021ലെ തകഴി സാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കവിത - ഹേമ. ടി, ചെറുകഥ - രവിവർമ്മ തമ്പുരാൻ, ബാലസാഹിത്യം - ശ്രീപാദം ഈശ്വരൻ നമ്പൂതിരി എന്നിവർക്കാണ് പുരസ്‌കാരം. കാഷ് അവാർഡ്, ബഹുമതി തിലകം, പ്രശസ്തിപത്രം എന്നിവയടങ്ങുന്ന പുരസ്‌കാരം സാഹിത്യവേദിയുടെ അടുത്ത വാർഷിക യോഗത്തിൽ സമർപ്പിക്കും.