ആലുവ: കെ എസ്.യുവിന്റെ 65 -ാം സ്ഥാപക ദിനത്തോട് അനുബന്ധിച്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവ സ്‌നേഹക്കൂട് ബോയ്‌സ് ഹോമിലെ കുട്ടികളോടൊപ്പം ജന്മദിനാഘോഷം നടത്തി. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ മുത്തലിബ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാതല പതാക ഉയർത്തൽ ആലുവ യു.സി കോളേജിൽ ജില്ലാ പ്രസിഡന്റ് നിർവഹിച്ചു. കെ.എസ്.യു സംസ്ഥാന സെക്രട്ടറി പി.എച്ച്. അസ്ലം, ആനന്ദ് കെ. ഉദയൻ, മിവാ ജോളി, സഫൽ വലിയവീടൻ, ഫസ്‌ന യൂസഫ്, അൽ അമീൻ, സഫ്വാൻ ബഷീർ, മരിയ തോമസ്, ഇമ്തിയാസ് അഹമ്മദ്, സൽമാൻ മാനപ്പുറത്ത് തുടങ്ങിയവർ നേതൃത്വം നൽകി.