ret

പെരുമ്പാവൂർ: സർവീസിൽ നിന്നും വിരമിക്കുന്ന വെങ്ങോല സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി സിന്ധു കുമാറിന് യാത്രഅയപ്പ് നൽകി. കുന്നത്തുനാട് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആർ.എം. രാമചന്ദ്രൻ യാത്രഅയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം.ഐ. ബീരാസ് അധ്യക്ഷത വഹിച്ചു. വാഴക്കുളം റൂറൽ സഹകരണ സംഘം പ്രസിഡന്റ് വി.എം. ഹംസ, ഒ.എം. സാജു, സിമി കുര്യൻ കെ.പി. കൃഷ്ണൻ നായർ, അഡ്വ.കെ.വി. മാത്തപ്പൻ, കെ.എൻ. രാമകൃഷ്ണൻ, എം.പി. സുരേഷ്, കെ.ഇ. കുഞ്ഞുമുഹമ്മദ്, കെ.എം. അബ്ദുൽ ജലാൽ, രാജി മോൾ രാജൻ, രവി എസ്.നായർ, എസ് സതീഷ്, സി.വി.പൗലോസ്, കെ.വി.ബിനോയി എന്നിവർ സംസാരിച്ചു.