പെരുമ്പാവൂർ: പെരുമ്പാവൂർ സ്‌നേഹാലയയുടെ നേതൃത്വത്തിൽ നടത്തിയ 3-ാം കേശദാന ക്യാമ്പ് കൂവപ്പടി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ ഉദ്ഘാടനം ചെയ്തു. അശമന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി ഐസക്ക് അധ്യക്ഷത വഹിച്ചു. സിനിമ, മിമിക്രി ബാലതാരം കട്ടപ്പന സ്വദേശിനി ദേവനന്ദ രതീഷിനെയും സിനിമാ, സീരിയൽ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ജീവകാരുണ്യ പ്രവർത്തക ഷെറിൻ തോമസിനെയും ചടങ്ങിൽ ആദരിച്ചു. സീരിയൽ താരവും അവതാരകയും ജീവകാരുണ്യ പ്രവർത്തകയുമായ നീരജ പിള്ള, ചലച്ചിത്ര അക്കാദമി അംഗം മമ്മി സെഞ്ച്വറി, സിനിമാ നടനും റോയൽ ഫുഡ്‌സ് ഉടമയുമായ ഡോ. ടി. സി. റഫീക്ക്, നെല്ലിമോളം സെന്റ് മേരീസ് സെഹിയോൻ യാക്കോബായ പള്ളി സഹ വികാരി ഫാ.എൽദോസ് തുരുത്തേൽ, ജീവകാരുണ്യ പ്രവർത്തകൻ ബിനു പി. ജോൺ, നൈസ്‌ മെറിൻ ജോയി, ഷെറിൻ തോമസ്, കോടനാട് എ.എസ്.ഐ തങ്കച്ചൻ, എഴുത്തുകാരിയും റിട്ടേർഡ് ബാങ്ക് മാനേജരുമായ കസ്തൂരി മാധവൻ, മിനി എൽദോസ്, ജോസ് നെറ്റിക്കാടൻ, സ്‌നേഹാലയ എം.ഡിയും എഴുത്തുകാരനുമായ ഡോ.ഡീക്കൺ ടോണി മേതല എന്നിവർ സംസാരിച്ചു. ക്യാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കുന്നതിന് മുടി സ്‌പോൺസർ ചെയ്തവർ മുടി മുറിച്ചു നൽകി.