കുമ്പളം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പളം യൂണിറ്റ് 49-ാം വാർഷികം ജില്ലാ ജനറൽ സെക്രട്ടറി എ.ജെ.റിയാസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അനിരുദ്ധൻ പനച്ചിക്കൽ അദ്ധ്യക്ഷനായി. മേഖലാ പ്രസിഡന്റ് ടി.ബി.നാസർ, സെക്രട്ടറി സാം തോമസ്, ജില്ലാ സെക്രട്ടറി രാജൻ ജോസഫ്, പോൾസൺ അസിസ് മൂലയിൽ, ജെക്സി ഡേവിഡ്, കെ.എസ്.നിഷാദ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി അനിരുദ്ധൻ പനച്ചിക്കൽ (പ്രസിഡന്റ്), സി.ഐ.തിലകൻ (വൈസ് പ്രസിഡന്റ്), സജി ജോൺ (സെക്രട്ടറി), സഹദേവൻ കൃഷ്ണഭവൻ (ജോയിന്റ് സെക്രട്ടറി), സാജു അമേപ്പറമ്പിൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.