പറവൂർ: തെക്കുംപുറം ദി യുണൈറ്റഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി. പറവൂർ ബ്ളോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബബിത ദിലീപ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം വി.എം. മണി അദ്ധ്യക്ഷത വഹിച്ചു. ഡോ. പ്രസാദ്, എം.എക്സ്. മാത്യു, ടി.‌ഡി. അനിൽകുമാർ, റിജ ഡേവിസ് തുടങ്ങിയവർ സംസാരിച്ചു.