കൊച്ചി: ഇന്ത്യൻ സൊസൈറ്റി ഒഫ് ഓഥേഴ്‌സ് (ഇൻസ) കേരള ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്‌നി ജയരാജ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ ദി സീക്രട്ട് ഒഫ് ലണ്ടൻ പാലസ് എന്ന പുസ്തകം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമൻ കൊച്ചിൻ കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. ആർ.വി. കിളിക്കാർക്ക് നൽകി നിർവഹിച്ചു. ലണ്ടൻ കൊട്ടാരത്തിലെ രഹസ്യങ്ങൾ എന്ന പ്രൊഫ. പി.ജെ. ജോസഫിന്റെ ഗ്രന്ഥത്തിന്റെ പരിഭാഷയാണ് പുസ്തകം. ചടങ്ങിൽ ഇൻസ പ്രസിഡന്റും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്‌മാനുമായ ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. ജസ്റ്റിസ് കെ. സുകുമാരൻ മുഖ്യപ്രഭാഷണം നടത്തി.