vr

പട്ടിമറ്റം: കഴിഞ്ഞ ദിവസം നിര്യാതനായ വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. അശോകന്റെ വീട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സന്ദ‌ർശിച്ചു. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് അദ്ദേഹം സന്ദർശനം നടത്തിയത്. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ, യു.ഡി.എഫ് ചെയർമാൻ സി.പി. ജോയ്, ബ്ലോക്ക് പ്രസിഡന്റ് കെ.വി. എൽദോ, കെ.കെ. പ്രഭാകരൻ, സി.കെ. അയ്യപ്പൻകുട്ടി, കെ.എം. പരീത് പിള്ള, കെ.ജി. മന്മദൻ, എ.പി. കുഞ്ഞുമുഹമ്മദ്, അനു അച്ചു, ബാബു സെയ്താലി, ഹനീഫ കുഴുപ്പിള്ളി, കെ.എം. സലിം,കെ.എം. മുസ്തഫ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.