കൊച്ചി: ഇന്ത്യയിലെ നോർവീജിയൻ അംബാസഡർ ഹാൻസ് ജേക്കബ് ഫ്രൈഡെൻലൂൻഡ് കൊച്ചി കപ്പൽശാല സന്ദർശിച്ചു. കപ്പൽശാലയുടെ പദ്ധതികളെക്കുറിച്ച് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്. നായരുമായി ചർച്ച നടത്തി. കേരളത്തിന്റെ വിദേശകാര്യ പ്രതിനിധി വേണു രാജാമണിയും ഒപ്പമുണ്ടായിരുന്നു.

കപ്പൽശാലയും നോർവീജിയയുമായി ദീർഘകാലബന്ധമുണ്ടെന്ന് അധികൃതർ പറഞ്ഞു. 20 വർഷത്തിനിടെ 35 യാനങ്ങൾ നോർവീജിയയിലെ കമ്പനികൾക്ക് കൊച്ചി കപ്പൽശാല നിർമ്മിച്ചുനൽകിയിട്ടുണ്ട്. ആസ്കോ മാരിടൈം എന്ന കമ്പനിയ്ക്കായി രണ്ട് വൈദ്യുത യാനങ്ങൾ നിർമ്മിച്ചുവരുകയാണ്. നോർവീജിയൻ സർക്കാർ സഹായത്തോടെയാണ് ചരക്കുനീക്കത്തിനുള്ള യാനം നിർമ്മിക്കുന്നത്. 67 മീറ്റർ നീളമുള്ള യാനം നോർവീജിയൻ കമ്പനിയാണ് രൂപകല്പന ചെയ്തത്.