പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം കോടനാട് ശാഖയുടെ കീഴിലെ ചെട്ടിനട എസ്.എൻ.ഡി.പി എൽ.പി സ്‌കൂൾ ആൻഡ് എസ്.എൻ നേഴ്‌സറി സ്‌കൂളിലെ പ്രവേശനോത്സവം രാവിലെ 10 മണിക്ക് കോടനാട് സി.ഐ.സജി മർക്കോസ് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റും സ്‌കൂൾ മാനേജറുമായ ടി.എൻ.രാജൻ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കും. എൽ എസ്.എസ് സ്‌കോളർഷിപ്പ് നേടിയ സാൽവൻ ഐസക്ക്, വി.ആർ.ദേവരാജ്, ഘനശ്യാം കൃഷ്ണ സജീവ്, ശ്രീലക്ഷ്മി, എൻ.അരുൺ, കെ.എ. ദേവനന്ദ് എന്നീ വിദ്യാർത്ഥികളെ അനുമോദിക്കും. കോടനാട് പി.എച്ച്.സെന്റ‍ർ മെഡിക്കൽ ഓഫീസർ ഡോ: വിക്ടർ ഫെർണാണ്ടസ് അവാർഡ് ദാനം നിർവഹിക്കും.ശാഖാ സെക്രട്ടറി കെ.എൻ.സാംബശിവൻ, വൈസ് പ്രസിഡന്റ് അബീഷ് പനച്ചിക്കൽ, കൂവപ്പടി ബ്‌ളോക്ക് പഞ്ചായത്ത് അംഗം അനു അബീഷ്, പി.ടി.എ പ്രസിഡന്റ് കെ.വി. പ്രവീൺ കുമാർ, പഞ്ചായത്ത് അംഗങ്ങളായ പി.വി.സാംസൺ, എം.നവ്യ, സിനി എൽദോ, പൂർവ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് എൽദോസ് പാത്തിക്കൽ, എം.പി.ടി.എ പ്രസിഡന്റ് രാജി ഗോപൻ, സ്റ്റാഫ് സെക്രട്ടറി കെ.എസ്.ലേഖ എന്നിവർ സംസാരിക്കും.