പറവൂർ: കെടാമംഗലം സദാനന്ദൻ സ്മാരക കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിലെ കെടാമംഗലം സദാനന്ദൻ അനുസ്മരണ സമ്മേളനം ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കലാരംഗത്തുള്ളവർക്ക് ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ സമ്മാനിച്ചു. ആലപ്പി ഋഷികേശ് അദ്ധ്യക്ഷത വഹിച്ചു. പ്രൊ.ഐ. ഷൺമുഖദാസ്, കെ.പി സജിനാഥ്, എൻ.എം. പിയേഴ്സൺ, സിന്ധു മനോജ്, വി.എസ്. സന്തോഷ് കുമാർ, ബാബു, സുജയ് സത്യൻ, പുളിമാത്ത് ശ്രീകുമാർ, ടി.ഡി. രാജപ്പൻ, കണ്ണൻ ജി. നാഥ്, സൂരജ് സത്യൻ തുടങ്ങിയവർ സംസാരിച്ചു.