മൂവാറ്റുപുഴ: മൂവാറ്റുപുഴയുടെ മുഖച്ഛായ മാറ്റുന്ന ടൗൺ വികസനവും മുറികല്ല് ബൈപാസ്, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് എന്നിവയുടെ നിർമ്മാണവും വേഗത്തിലാക്കണമെന്ന് സി.പി.ഐ മൂവാറ്റുപുഴ ടൗൺ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എ.കെ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ബാബുപോൾ, ജില്ലാ കമ്മിറ്റി അംഗം പി.കെ.ബാബുരാജ്, മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കൽ, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.എ.നവാസ്, ഇ.കെ.സുരേഷ്, വിൻസൻ ഇല്ലിക്കൽ, പോൾ പൂമറ്റം, സീന ബോസ്, മണ്ഡലം കമ്മിറ്റി അംഗം വി.കെ.മണി, സി.എ.ഇഖ്ബാൽ, സി.എൻ.ഷാനവാസ് എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറിയായി കെ.പി.അലികുഞ്ഞിനെയും അസിസ്റ്റന്റ് സെക്രട്ടറിയായി ജോർജ് വെട്ടിക്കുഴിയേയും തിരഞ്ഞെടുത്തു.