കാലടി: ശ്രീമൂലനഗരം പഞ്ചായത്തിന് ഇക്കുറി ഐ.എ.എസ് തിളക്കം. കേരളത്തിൽ 14-ാം റാങ്ക് നേടി (ദേശീയറാങ്ക് 305) വെള്ളാരപ്പിള്ളി സ്വദേശി പുത്തൻപുരയിൽ പി.ഐ. ആഷിക് അലിയാണ് നാടിന് അഭിമാനമായത്. റിട്ട. സെയിൽസ് ടാക്സ് ഓഫീസർ ഇബ്രാഹിം, സെൽമ ദമ്പതികളുടെ മകനാണ്. രണ്ട് സഹോദരന്മാരുണ്ട്. കാലടി താന്നിപ്പുഴ അനിത വിദ്യാലയത്തിൽനിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ളസ്, കാലടി ബ്രഹ്മാനന്ദോയം സ്കൂളിൽനിന്ന് പ്ളസ് ടുവിന് 99% മാർക്ക് എന്നിവ നേടി, തൃശൂർ എൻജിനിയറിംഗ് കോളേജിൽനിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബി.ടെക്ക് ബിരുദം.നിലിവിൽ എറണാകുളത്ത് ടി.സി.എസിൽ ജോലിചെയ്യുന്നു.
സിവിൽ സർവീസ് പരീക്ഷയ്ക്കുവേണ്ടി രണ്ട് വർഷമായി ദിവസവും പത്ത് മണിക്കൂർ വീതം പഠനം നടത്തിയിരുന്നുവെന്ന് ആഷിക് പറഞ്ഞു.