ആലുവ: ഇരിങ്ങാലക്കുട എക്‌സൈസ് റേഞ്ചിലെ സ്പിരിറ്റ് കേസിൽ ഒരാൾകൂടി പിടിയിലായി. കൊടുങ്ങലൂർ ലോകമലേശ്വരം കാരൂർമഠം കല്ലറയ്ക്കൽ വീട്ടിൽ വാസ്‌കോയെന്ന് വിളിക്കുന്ന കെ. അനിൽകുമാറിനെയാണ് എക്‌സൈസ് ക്രൈംബ്രാഞ്ച് അസി. എക്‌സൈസ് കമ്മീഷണർ ടി.എം. മജുവിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.
ഇരിങ്ങാലക്കുടയിലെ വീട്ടിൽനിന്ന് മാർച്ച് 22ന് 60 ലിറ്റർ സ്പിരിറ്റ്, 353 ലിറ്റർ വ്യാജമദ്യം, 240 ലിറ്റർ കളർചേർത്ത സ്പിരിറ്റ്, വ്യാജമദ്യം ഉണ്ടാക്കുന്നതിനുള്ള ഉപകരണങ്ങൾ, വ്യാജലേബലുകളും സ്റ്റിക്കറുകളും, കാലികുപ്പികൾ എന്നിവ കണ്ടുപിടിച്ച കേസിലാണ് അറസ്റ്റ്. വ്യാജമദ്യം ഉണ്ടാക്കുന്നതിന് പണം ചെലവഴിച്ചിരുന്നത് ഇയാളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.വി. സദയകുമാർ, പ്രിവന്റീവ് ഓഫീസർ എം.എ. യൂസഫലി, സിവിൽ എക്‌സൈസ് ഓഫീസർ ബി. ജിതീഷ് എന്നിവരും അന്വോഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.