കൊച്ചി: ആദിവാസി ഊരുകളിൽ പുറത്തുനിന്നുള്ളവർക്ക് പ്രവേശിക്കാൻ പ്രത്യേക അനുമതി വേണമെന്ന ട്രൈബൽവകുപ്പിന്റെ സർക്കുലർ
ഊരുകളിലെ മനുഷ്യാവകാശധ്വംസനങ്ങളും അഴിമതിയും മറച്ചുവയ്ക്കാനുള്ള സർക്കാർ ശ്രമത്തിന്റെ ഭാഗമാണെന്ന് സി.പി.ഐ (എം .എൽ) റെഡ് സ്റ്റാർ ആരോപിച്ചു. പ്രാദേശിക അടിയന്തരാവസ്ഥ അടിച്ചേൽപ്പിക്കാനാണ് ശ്രമം. ആദിവാസി ഭൂരിപക്ഷ മേഖലകളിൽ സ്വയംഭരണാവകാശം ഉറപ്പുവരുത്തുന്നതിലൂടെ മാത്രമേ ഫണ്ടുവെട്ടിപ്പുകളും അഴിമതികളും തടയാനും ആദിവാസി ജനതയുടെ ജനാധിപത്യ അവകാശങ്ങൾ ഉറപ്പുവരുത്താനും കഴിയുകയുള്ളു. ആദിവാസി സമൂഹത്തെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിൻമാറണമെന്ന് സെക്രട്ടറി എം.പി. കുഞ്ഞിക്കണാരൻ പറഞ്ഞു.