കൊച്ചി : ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സെൻട്രൽ ടാക്‌സ് ആൻഡ് കസ്റ്റംസ് തിരുവനന്തപുരം സോൺ കൊച്ചി കമ്മീഷണറേറ്റ് വാക്കത്തൺ സംഘടിപ്പിച്ചു. മറൈൻഡ്രൈവിലെ മഴവിൽ പാലത്തിൽനിന്ന് കമ്മീഷണറേറ്റ് വരെ നടത്തിയ വാക്കത്തൺ ചീഫ് കമ്മീഷണർ ശ്യംരാജ് പ്രസാദ് ഉദ്ഘാടനം ചെയ്തു. ഡോ. ടി. ടിജു കമ്മീഷണർ , അൻവർ അലി , സി.ആർ. റാണി , എസ്. സുരേഷ് എന്നിവർ നേതൃത്വം നൽകി.