കൊച്ചി: നവംബറിൽ നടക്കുന്ന സി.എ ഫൗണ്ടേഷൻ, ഇന്റർമീഡിയറ്റ്, ഫൈനൽ പരീക്ഷയ്ക്ക് ഐ.സി.എ.ഐ എറണാകുളം ശാഖ പരിശീലനം നൽകും. ഫൗണ്ടേഷൻ, ഇന്റർമീഡിയറ്റ് ക്ലാസുകൾ ജൂൺ 15 നും ഫൈനൽ ക്ലാസുകൾ ജൂലായ് 20 നും ആരംഭിക്കും. ഫൗണ്ടേഷൻ ക്ലാസുകൾ തിങ്കൾ മുതൽ ശനി വരെ രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ നടക്കും.

കോഴ്‌സുകളിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കും രക്ഷിതാക്കൾക്കുമായി ജൂൺ 4ന് സൗജന്യ ബോധവത്കരണ ക്ലാസ് നടക്കും. രാവിലെ 10 മുതൽ 12 വരെ ചിറ്റൂർ റോഡിലെ വൈ.എം.സി.എ ഹാളിലാണ് ക്ലാസ്. വിവരങ്ങൾക്ക് : 8330885021, 0484 2910651.