തൃപ്പൂണിത്തുറ: വിഷരഹിത പച്ചക്കറികളുടെ ഉത്പാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എടയ്ക്കാട്ടുവയൽ വട്ടപ്പാറ 11-ാം വാർഡിൽ പ്രവർത്തിക്കുന്ന ഡ്രീംസ് റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ അംഗങ്ങൾക്ക് പച്ചക്കറി തൈകൾ വിതരണം ചെയ്തു. എടയ്ക്കാട്ടുവയൽ കൃഷിഭവൻ കൃഷി അസിസ്റ്റന്റ് കെ.എം.സുനിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഡി.ആർ.എ പ്രസിഡന്റ് ഇ.കെ.സുരേന്ദ്രൻ അദ്ധ്യക്ഷനായി. ഷൈല പ്രകാശ്, ടി.സി. സജികുമാർ, സെക്രട്ടറി രാജു, ബേബി ചാലാപ്പിള്ളിൽ തുടങ്ങിയവർ സംസാരിച്ചു.