മൂവാറ്റുപുഴ: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി മണ്ണിനെ അറിയാൻ കൃഷി വകുപ്പ് മൂവാറ്റുപുഴ ബ്ലോക്ക്‌ അവസരമൊരുക്കുന്നു. കൃഷിയിടത്തിലെ മണ്ണെടുത്തു കൃഷിഭവനിൽ നൽകുക.മൂന്നു ദിവസത്തിനകം മണ്ണ് പരിശോധനാ ഫലം ലഭ്യമാക്കും. മണ്ണിന്റെ അമ്ലത, പ്രധാന മൂലകങ്ങളായ നൈട്രജൻ, ഫോസ്ഫോറസ്, പൊട്ടാസ്സിയം എന്നിവയുടെ സാന്നിധ്യമാണ് പരിശോധിക്കുന്നത്. കൃഷി ഭവനിൽ തന്നെ പരിശോധനയ്ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. കർഷകർ മണ്ണ് സാമ്പിളുകൾ ജൂൺ 7ന് മുൻപ് കൃഷിഭവനിൽ എത്തിക്കുക. നേരിട്ടോ വാട്സാപ്പ് വഴിയോ റിസൾട്ട്‌ അറിയിക്കുന്നതാണ്. മണ്ണെടുക്കേണ്ട വിധം അറിയാത്തവർക്ക് കൃഷിഭവനിൽ ബന്ധപ്പെട്ടാൽ നിർദേശം ലഭിക്കും. ആവോലി, ആയവന, ആരക്കുഴ, മഞ്ഞള്ളൂർ, മാറാടി, മൂവാറ്റുപുഴ, കല്ലൂർക്കാട്, പായിപ്ര, വാളകം കൃഷി ഭവനുകളിൽ പരിശോധനാ സൗകര്യം ലഭ്യമാണ്.