മൂവാറ്റുപുഴ: നിർമല പബ്ലിക് സ്‌കൂൾ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. കോതമംഗലം ധർമഗിരി വികാസ് സെന്ററിലെ അന്തേവാസികളായ 30 വിദ്യാർത്ഥികൾക്കാണ് സ്‌കൂൾ ബാഗ്, കുട, മറ്റു പഠനോപകരണങ്ങൾ എന്നിവ വിതരണം ചെയ്തത്. അദ്ധ്യാപക- രക്ഷാകർതൃപ്രതിനിധികളും വിദ്യാർത്ഥി പ്രതിനിധികളും പങ്കെടുത്തു. സ്‌കൂൾ പ്രിൻസിപ്പൽ ഫാ. പോൾ ചൂരത്തൊട്ടി, രക്ഷാകർതൃ പ്രതിനിധി എൽദോസ് പി. പോൾ, പൂർവവിദ്യാർഥി പ്രതിനിധി ഡോ. എബി എബ്രഹാം, വികാസ് കോ-ഓർഡിനേറ്റർ സിസ്റ്റർ പ്രണിത എം.എസ്‌.ജെ എന്നിവർ പ്രസംഗിച്ചു. വൈസ് പ്രിൻസിപ്പൽമാരായ ഫാ. പോൾ അവരപ്പാട്ട്, എം.എസ്. ബിജു, റീന മാത്യു,ഹെസ്‌മിസ്ട്രസ് സിസ്റ്റർ ലിജിയ എഫ്‌.സി.സി, അദ്ധ്യാപക പ്രതിനിധികളായ ആൽവി തോമസ്, ജെസി എം. ജോർജ് എന്നിവർ നേതൃത്വം നൽകി.