തുരുത്തിപ്പുറം: എസ്.എൻ.ഡി.പി യോഗം വെള്ളോട്ടുംപുറം ശാഖയിലെ കുടുംബയോഗങ്ങളുടെ സംയുക്ത വാർഷികം ആഘോഷിച്ചു. വിധവ, വാർദ്ധക്യകാല പെൻഷനുകളും ചടങ്ങിൽ വിതരണം ചെയ്തു. പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. വള്ളിവട്ടം ശ്രീനാരായണാശ്രമം മഠാധിപതി സ്വാമി ബ്രഹ്മസ്വരൂപാനന്ദ പ്രഭാഷണം നടത്തി. ഗുരുകൃപ സംഘം കൺവീനർ ടി.പി. സതീശൻ, വനിതാസംഘം പ്രസിഡന്റ് സീന ദിലീപ്, പി.ആർ. ശാസ്ത്രി കുടുംബയോഗം ജോയിന്റ് കൺവീനർ ഷേർളി ഷാജി, ജനറൽ കൺവീനർ ബാബു എസ്. തൈവാലത്ത്, സഹോദരൻ അയ്യപ്പൻ കുടുംബയോഗം ജോയിന്റ് കൺവീനർ രാജശ്രീ വിശ്വനാഥൻ എന്നിവർ സംസാരിച്ചു.