കോലഞ്ചേരി: കോലഞ്ചേരി ടൗണിലെ ഗതാഗത പരിഷ്‌ക്കരണം യാത്രക്കാരെ പെരുവഴിയിലാക്കി. നിലവിലെ ബസ് സ്റ്റോപ്പുകൾ മാറ്റി സ്ഥാപിച്ചതോടെ മഴയും വെയിലും കൊള്ളാതെ കയറി നിൽക്കാൻ ഒരിടമില്ലാത്ത യാത്രക്കാർ വലയുകയാണ്. മൂവാറ്റുപുഴ ബസ് സ്റ്റോപ്പ് നേരത്തെ നിലനിന്ന ഇടത്ത് നിന്ന് കുറച്ചുകൂടി മുന്നിലായി അന്ന തീയേറ്ററിന് മുൻഭാഗത്തായാണ് ക്രമീകരിച്ചിരിക്കുന്നത്. മെഡിക്കൽ കോളേജിലെ സ്റ്റോപ്പാകട്ടെ ബാറിന്റെ മുൻഭാഗത്തും. ഇവിടെയെല്ലാം ആധുനിക രീതിയിൽ പണികഴിപ്പിച്ച വെയിറ്റിംഗ് ഷെഡുകൾ ഉണ്ടെങ്കിലും പൊലീസ് അടച്ചുകെട്ടിയിരിക്കുകയാണ്. ബസ് സ്റ്റോപ്പുകൾ മാറ്റിയതോടെ പഴയ വെയിറ്റിംഗ് ഷെഡുകൾ ദുരുപയോഗം ചെയ്യാതിരിക്കാനാണ് ഇത്തരമൊരു നടപടിയെന്നാണ് പൊലീസിന്റെ മറുപടി.