കാലടി:കാലടി എസ്.എൻ.ഡി.പി ലൈബ്രറിയിലെ ബുധ സംഗമത്തിൽ ഇന്ന് വൈകിട്ട് 6ന് ഒരേയൊരു ഭൂമി, സ്റ്റോക്ക്ഹോം +50 എന്ന വിഷയത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം അനൂപ്.വി.എ. ചേരാനല്ലൂർ പ്രഭാഷണം നടത്തും.പരിഷത്ത് അങ്കമാലി മേഖലാ സെക്രട്ടറി ബെന്നി പി.നീലീശ്വരം അദ്ധ്യക്ഷനാകും. കടയിരുപ്പിൽ വച്ച് ഈ മാസം 10,11,12 തിയതികളിൽ നടക്കുന്ന പരിഷത്ത് സംസ്ഥാന വാർഷിക സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായാണ് ബുധസംഗമം നടത്തുന്നത് എന്ന് സെക്രട്ടറി കാലടിഎസ്.മുരളിധരൻ പറഞ്ഞു.