മൂവാറ്റുപുഴ: വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്ക്കൂളിൽ രാവിലെ 10ന് നടക്കുന്ന പ്രവേശനോത്സവം ഗ്രാന്റ് മാസ്റ്റർ ജി.എസ്. പ്രദീപ് ഉദ്ഘാടനം ചെയ്യും. മഴുവന്നൂർ ഗ്രാമ പ‌ഞ്ചായത്ത് പ്രസിഡന്റ് ബിൻസി ബൈജു അദ്ധ്യക്ഷത വഹിക്കും. സ്ക്കൂൾ മനേജർ കമാൻഡർ സി.കെ.ഷാജി സ്വാഗതം പറയും. റവ. ഫാ. ജോർജ് മാന്തോട്ടം കോർ എപ്പിസ്കോപ്പ അനുഗ്രഹ പ്രഭാഷണം നടത്തും. വാർഡ് അംഗം പി.കെ. എൽദോസ് പഠനോപകരണ വിതരണം നിർവഹിക്കും. പ്രിൻസിപ്പൽ ബിജുകുമാർ, പി.ടി.എ പ്രസിഡന്റ് പ്രമോദ് ഘോഷ്, എം.പി.ടി.എ പ്രസിഡന്റ് അനി എൽദോസ്, ഹെഡ്മിസ്ട്രസ് അനിത കെ. നായർ എന്നിവർ പ്രസംഗിക്കും.