കൂത്താട്ടുകുളം: ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി കൂത്താട്ടുകുളം ജനമൈത്രി പൊലീസിന്റെയും വടകര സെന്റ് ജോൺസ് സിറിയൻ എച്ച്.എസ്.എസ്.സ്കൂൾ എസ്.പി.സി യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സന്ദേശ റാലിയും ഫ്ലാഷ് മോബും നടത്തി.

കൂത്താട്ടുകുളം പൊലീസ് സ്റ്റേഷൻ മുതൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് വരെയാണ് എസ്‌.പി.സി കേഡറ്റുകൾ ലഹരി വിരുദ്ധ സന്ദേശവുമായി റാലി നടത്തിയത്. തുടർന്ന് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഫ്ലാഷ് മോബും സംഘടിപ്പിച്ചു. സബ് ഇൻസ്പെക്ടർ ശാന്തി.കെ.ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന ബോധവത്കരണ യോഗം എസ്.എച്ച്.ഒ കെ.ആർ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. എസ്‌.പി.സി ഡ്രിൽ ഇൻട്രക്ടർ എ.എസ്.ഐ എം.കെ.ജയകുമാർ, ഹെഡ്‌മിസ്ട്രസ് ബിന്ദുമോൾ. പി. എബ്രഹാം, അദ്ധ്യാപകരായ ജോയ്സ് മേരി. എൻ.ജി.ജിബിൻ ബേബി, ഗോപകുമാർ, രശ്മി കുര്യാക്കോസ്, ശോശാമ്മ വർഗീസ്, പോലീസ് ഉദ്യോഗസ്ഥരായ എ.എസ്.ഐ ജയചന്ദ്രൻ, എ.എസ്.ഐ സോജൻ കുര്യാക്കോസ്, അനിൽ കുര്യാക്കോസ്, കെ.നിഷ, ജനമൈത്രി കൺവീനർ പി.സി.മർക്കോസ് എന്നിവർ പങ്കെടുത്തു.