കോലഞ്ചേരി: യൂത്ത് കോൺഗ്രസ് ശ്രമദാനം സൗത്ത് മഴുവന്നൂർ എൽ.പി.ജി.എസിന് പുതു മോടിയേകി.മഴുവന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂൾ പെയിന്റ് ചെയ്തു.
നമുക്കൊരുക്കാം അവർ പഠിക്കട്ടെ പദ്ധതിയുടെ ഭാഗമായാണ് സ്‌കൂളിലെ പഴയ കെട്ടിടത്തിലെ ക്ലാസ്‌മുറികളും സ്റ്റേജും പെയിന്റ് ചെയ്തത്. 100 വർഷത്തിലധികം പഴക്കമുള്ള സ്‌കൂളാണിത്. നവീകരണ പ്രവർത്തനങ്ങൾക്ക് പട്ടിമറ്റം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് അരുൺ വാസു, യൂത്ത് കോൺഗ്രസ് മഴുവന്നൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബേസിൽ തങ്കച്ചൻ, ജെയിൻ മാത്യു, ജയ്‌സൽ പി. രാജു, കെ.എൻ ശിവൻ, ടി.പി. വർഗീസ്, ടി.എച്ച്. ആസിഫ് തുടങ്ങിയവർ നേതൃത്വം നൽകി. പദ്ധതിയുടെ ഭാഗമായി വലമ്പൂർ ഗവൺമെന്റ് യു. പി. സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകും.