കുറുപ്പംപടി: വി.എൻ.കേശവപിള്ള സ്മാരക വായനശാലയുടെ ഭാഗമായ കെ.വിജയകുമാർ സ്മാരക കുട്ടികളുടെ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. രായമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ ഉദ്ഘാടനം ചെയ്തു.വാർഡ് അംഗം ജോയി പൂണേലി, സി. രാജി, കെ. കോമളവല്ലി, ജി. ആനന്ദകുമാർ, കെ. വിനോദ്, എം. കെ. മദനമോഹനൻ, എം.എസ്. ഹരികുമാർ,മിന്റോ ഗിരീഷ് എന്നിവർ പങ്കെടുത്തു. മനഃശാസ്ത്രജ്ഞനും മജീഷ്യനുമായ എൻ.എസ്. സുമേഷ്, എൽദോസ് യോഹന്നാൻ, എൻ.ജി.കൃഷ്ണൻകുട്ടി, അഖില പി. ചന്ദ്രൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് എടുത്തു.